ആറ്റിങ്ങൽ ഗവ ഐടിഐയിൽ എഐ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കോഴ്സിന് അപേക്ഷിക്കാം

Attingal vartha_20260819_193542_0000

ആറ്റിങ്ങൽ: ഗവൺമെന്റ് ഐടിഐ ആറ്റിങ്ങൽ ക്യാമ്പസിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പി.ജി./ഡിപ്ലോമ ഇൻ എയർ കാർഗോ, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. എഐ ഇന്റഗ്രേഷൻ ഉൾപ്പെടെയുള്ള ലോജിസ്റ്റിക്സ് മേഖലയിലെ പരിശീലനത്തോടൊപ്പം ഇന്റർവ്യൂ ട്രെയിനിങ്, ഇന്റേൺഷിപ്പ്, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിലും പ്രത്യേക പരിശീലനം നൽകും.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്‌മെന്റ് സപ്പോർട്ട്, കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്, അമേരിക്കൻ സർട്ടിഫിക്കേഷൻ എന്നിവയും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

അഡ്മിഷൻ തുടരുകയാണ്. താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി 9074874208 എന്ന നമ്പറിൽ ബന്ധപ്പെടണം.
വാട്സ്ആപ് : https://wa.me/qr/L5UZUVU34AOGL1
.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!