പാലോട് കെഎസ്‌ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

Attingal vartha_20260819_203312_0000

കെഎസ്‌ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പേരയം മീൻമുട്ടി ചൂടല്‍ മഞ്ചു സദനത്തില്‍ കിരണ്‍ (24) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.30 മണിയോടെ ചൂടല്‍ ജംഗ്ഷനിലായിരുന്നു അപകടം.

നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരണ്‍ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പാലോട് പോലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!