എഐടിയുസിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു

Attingal vartha_20260821_200623_0000

എഐടിയുസിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു. ആലംകോട് ഹാരിസൺ പ്ലാസായിൽ ചുമട്ടുതൊഴിലാളികൾക്ക് വേണ്ടി തൊഴിലുമായി ബന്ധപ്പെട്ട് നടത്തിയ പഠന ക്ലാസ് എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗം അഡ്വക്കേറ്റ് മോഹൻദാസ് നേതൃത്വം നൽകി.

തുടർന്ന് എഐടിയുസി ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോർജ് തോമസ്, മധുസൂദനൻ നായർ, മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ്‌ അഡ്വക്കേറ്റ് എം മുഹ്സിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും ഷെറിൻ കബീർ നന്ദിയും പറഞ്ഞു. നാദർഷാ, സൈദലി, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!