കടുവയിൽ സാധു സംരക്ഷണ സമിതി വാർഷികവും ക്ഷേമപദ്ധതികളും ഉദ്ഘാടനം ചെയ്തു

Attingal vartha_20260821_220350_0000

കടുവയിൽ: സാധു സംരക്ഷണ സമിതിയുടെ നാലാം വാർഷികാഘോഷവും ഭക്ഷ്യക്കിറ്റ് വിതരണം ഉൾപ്പെടെയുള്ള വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നിർവഹിച്ചു.

ചികിത്സാ സഹായ വിതരണം ഒ. എസ്. അംബിക എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥി പ്രതിഭകളെ ജില്ലാ പഞ്ചായത്തംഗം നബീൽ കല്ലമ്പലം ആദരിച്ചു. വിവിധ ആനുകൂല്യങ്ങളുടെ വിതരണം മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോളും കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതയും നിർവഹിച്ചു.

സമിതി പ്രസിഡന്റ് ഇ. പി. സവാദ് ഖാൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം തോട്ടയ്ക്കാട്ട് ശശി, കെ.പി.സി.സി. മുൻ സെക്രട്ടറി എം. എ. ലത്തീഫ്, ബി. ഭദ്രൻ പിള്ള, ഹാഷിം കരവാരം, എം. എസ്. ഇർഷാദ്, എസ്. സുരേഷ് കുമാർ, ജയേഷ് കടുവയിൽ, ജയ ജഫറുദ്ദീൻ, ദിലീപ് എന്നിവർ സംസാരിച്ചു.

സാഹിത്യകാരൻ ഡോ. ദീപു പി. കുറുപ്പ്, സംവിധായകനും തിരക്കഥാകൃത്തുമായ സുൽജിത്ത് എസ്. ജി., കഥാപ്രസംഗ രംഗത്തെ ശ്രദ്ധേയനായ കമലഹാൻ എന്നിവരെ മന്ത്രി സമ്മേളനത്തിൽ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!