സംഗമം റസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

Attingal vartha_20260821_222059_0000

അവനവഞ്ചേരി ടോൾമുക്ക് സംഗമം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടന്നു.പ്രതീക്ഷ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്‌ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻ്റും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ആർ. അഭയൻ അധ്യക്ഷനായി. സെക്രട്ടറി ഗോപകുമാർ. ജി സ്വാഗതം പറഞ്ഞു. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്ക് ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് അംഗം ലിഷരാജ് ഉപഹാരങ്ങൾ നൽകി.

ഗ്രാമപഞ്ചായത്ത് അംഗം ലീല രാജേന്ദൻ ഓണോപഹാരങ്ങൾ വിതരണം ചെയ്തു. രക്ഷാധികാരി കൃഷ്‌ണപിള്ള ,സുധ ലാൽ , എം എൻ ഷാ, ഷീബജനീശൻ, വിനോഷ് ,സുജ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!