ഓണക്കിറ്റ് വിതരണത്തോടെ കിളിമാനൂർ വി.ആർ.എ. ഓണാഘോഷം ആരംഭിച്ചു.

Attingal vartha_20260823_222002_0000

കിളിമാനൂർ : വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾ എല്ലാകുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകിക്കൊണ്ട് ആരംഭിച്ചു. ഓണക്കിറ്റ് വിതരണത്തിൻ്റെ ഉദ്‌ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജുമോൾ. എസ് നിർവ്വഹിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജന.സെക്രട്ടറി ഷീജാരാജ് സ്വാഗതവും ഖജാൻജി ഹരികൃഷ്ണൻ.എൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.എസ്.റജി, കെ.ഗിരിജ എന്നിവർ ആശംസകൾ നേർന്നു.

രജിതകുമാരി, സജിത, ധന്യ, ജ്യോതി, അനില കുമാരി, അനിത, സുധ കുമാരൻ പിള്ള, ജയചന്ദ്രൻ, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തിരുവോണം നാളിൽ ഐരുമൂല ക്ഷേത്ര മൈതാനത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!