ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ഓണാഘോഷം

Attingal vartha_20260826_123702_0000

ചിറയിൻകീഴ്: സമത്വത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ 2026ലെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ‘മാവേലി നാടുവാണ കാലം’ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ആഘോഷപരിപാടികൾ.

സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ അഭിലാഷ് എ. ആർ. ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

മനുഷ്യനിലെ ന്യൂനതകളും വല്ലായ്മകളും മാറി സ്നേഹവും സാഹോദര്യവും നിറഞ്ഞ സമ്പൽസമൃദ്ധമായ കാലത്തേക്ക് സമൂഹത്തെ നയിക്കാനുള്ള ഓർമപ്പെടുത്തലാണ് ഓരോ ഓണവുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. മനുഷ്യരെല്ലാം തുല്യരാണെന്ന മഹാബലിയുടെ സങ്കൽപ്പം യാഥാർഥ്യമാക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സാംസ്കാരിക തനിമ നിലനിർത്തി സംഘടിപ്പിച്ച ആഘോഷത്തിൽ സംഘം ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. വിവിധ കലാപരിപാടികളും പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!