കല്ലമ്പലത്ത് വയോധികനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Attingal vartha_20260828_194022_0000

കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ളറംകോട് വയോധികനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുള്ളറംകോട് ത്രീ ആർ ഭവനിൽ രാജേന്ദ്രബാബു (70) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജേന്ദ്രബാബുവിനെ കഴുത്തറുത്ത നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ സമീപവാസികളാണ് കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാജേന്ദ്രബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്.

സംഭവമറിഞ്ഞ് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!