വിളപ്പിൽ : അനധികൃതമായി സൂക്ഷിച്ച മൂന്നു ലക്ഷത്തോളം രൂപയുടെ മരുന്നുശേഖരം ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടി. പേയാട് പള്ളിമുക്ക് ഡി.ആർ. ലബോറട്ടറി സപ്ലൈസ് എന്ന സ്ഥാപനത്തിൽനിന്നാണ് മരുന്ന് പിടികൂടിയത്. ഒരു വർഷത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലബോറട്ടറി ഉപകരണങ്ങൾക്കൊപ്പം ഡ്രഗ് ലൈസൻസ് ആവശ്യമുള്ള മരുന്നുകളും വിൽപ്പനയ്ക്കു സൂക്ഷിച്ചിരുന്നുവെന്ന് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ജ്യോതികുമാർ പറഞ്ഞു. സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്തു. പിടികൂടിയ മരുന്നുകൾ കോടതിയിൽ ഹാജരാക്കും. സീനിയർ ഡ്രഗ് ഇൻസ്പെക്ടർമാരായ സുധീർഭാനു, വി.വിനോദ്, ഡ്രഗ് ഇൻസ്പെക്ടർ താരാപിള്ള, സന്തോഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി
