കിളിമാനൂരിൽ അനധികൃത മദ്യവില്പന നടത്തിയ മധ്യവയസ്കൻ എക്സൈസിന്റെ പിടിയിൽ

Attingal vartha_20260904_152604_0000

കിളിമാനൂർ : കിളിമാനൂരിൽ അനധികൃത മദ്യവില്പന നടത്തിയ മധ്യവയസ്കൻ എക്സൈസിന്റെ പിടിയിൽ. കൊടുവഴന്നൂർ പൊയ്കക്കട, വലിയവിള വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രസന്നൻ (59) ആണ് പിടിയിലായത്.

വ്യാഴാഴ്ച രാവിലെ പൊയ്കക്കട മാർക്കറ്റിനു സമീപം കിളിമാനൂരിലും സമീപ പ്രദേശങ്ങളിലും അനധികൃതമായി മദ്യം വില്പന നടത്തി വന്ന പ്രതിയെ മദ്യ കുപ്പികളും മദ്യം വിറ്റുകിട്ടിയ പൈസയുമായാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ മുൻപും സമാന കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്സൈസ് ഇൻസ്‌പെക്ടർ ഷിജിനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിജു ലാൽ, ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ഉണ്ണികൃഷ്ണൻ, ബിനു താജുദീൻ, പ്രിവൻറ്റീവ് ഓഫീസർ സജീവ് കുമാർ, ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർമാരായ സജീർ, ഹാംലറ്റ്, ഡബ്ലിയു സി ഇ ഒ തൻസിയ, എക്സൈസ് ഡ്രൈവർ ഹരീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!