
വർക്കല ചാവർക്കോട് കേന്ദ്രമാക്കി അൽ നൂർ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമായ മദ്രസയുടെയും മസ്ജിദിന്റെയും പ്രവർത്തനം ആരംഭിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാഷിം ഹാജി ആലംകോട് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ജാബിർ ഫാളിലി നടയറ,SMA ജില്ലാ പ്രസിഡന്റ് ശരീഫ് സഖാഫി, SJM ജില്ലാ പ്രസിഡന്റ് സ്വാബിർ സൈനി,കേരള മുസ്ലിം ജമാഅത്ത് വർക്കല സോൺ പ്രസിഡന്റ് AK മൻസൂർ ഹാജി പാരിപ്പള്ളി, ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുൽറബ്ബ് ചാവർക്കോട്, അബ്ദുൽ ഹക്കീം ചാവർക്കോട്, നിസാമുദ്ദീൻ ചാവർകോട് , പാളയം കുന്നു നാസർ ഹാജി, അബ്ദുസ്സലാം അഹ്സനി, അലി ഹൈദർ അഹ്സനി പാളയംകുന്ന്, തുടങ്ങിയവർ സംബന്ധിച്ചു. സക്കീർ ഹുസൈൻ കല്ലമ്പലം സ്വാഗതവും കഹാർ മുസ്ലിയാർ മുത്താന നന്ദിയും പറഞ്ഞു.


