
ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ് കായിക്കര കടവിൽ വക്കം ഖാദർ സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നത് . ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ എം.ഐ.ഷാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.
അനുസ്മരണ വേദി ഭാരവാഹി ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഷാബു, അനുശ്രീ, അശ്വതി, സഞ്ജു, റഹീം, സലിം, ഷാൻ, അശോകൻ, ജോസ്, സോണി, മൻസൂർ എന്നിവർ പങ്കെടുത്തു.


