അഞ്ചുതെങ്ങ് പുത്തൻനടയിൽ ഡോർ ടു ഡോർ ക്യാമ്പയിൻ ആരംഭിച്ചു

Attingal vartha_20260911_215508_0000

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുത്തൻനടയിൽ ലഹരിക്കെതിരെ നാമൊന്നായി എന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഡോർ ടു ഡോർ ക്യാമ്പയിൻ പരിപാടി ആരംഭിച്ചു.

ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ ക്യാമ്പയിനുമായി എത്തുന്നത്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുവാനുള്ള ശ്രമമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. തുടർന്ന് അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും. കൗൺസിലിങ് പോരാതെ വരുന്ന ആൾക്കാരെ ചികിത്സക്കും വിധേയരാക്കും.

പരിപാടിയുടെ ഉദ്ഘാടനം കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ജി പ്രൈജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല,ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺചന്ദ്ര, സബ് ഇൻസ്പെക്ടർ ടി.ഷാജു, ചിത്ര സേനൻ, റഫീഖ ബീവി തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!