ബാലസംഘം വർക്കല ഏരിയ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Attingal vartha_20260912_191348_0000

 

വർക്കല: ബാലസംഘം വർക്കല ഏരിയ സമ്മേളനം വർക്കല മുൻസിപ്പൽ മിനി ടൗൺഹാളിൽ നടന്നു. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഭിറാം രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. അഭിനങ്ക അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ. യൂസഫ് സ്വാഗതം പറഞ്ഞു.

ഏരിയ സെക്രട്ടറി സുസിനു വൃന്ദ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അമൽ ഗിരീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കൺവീനർ ജി.എസ്. സുനിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി മീര, ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. മുഹമ്മദ് ഷാ പ്രസിഡന്റായും അഭിനങ്ക, ഋതുദേവ് എന്നിവർ വൈസ് പ്രസിഡന്റുമാരായും സുസിനു വൃന്ദ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അഭിനവ് ദാസ്, കവിത എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും.

ജി.എസ്. സുനിൽ കൺവീനറായും സോഫിയ, സുനിൽകുമാർ എന്നിവർ ജോയിന്റ് കൺവീനർമാരായും മിഥുൻ ചന്ദ്ര കോ-ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. വി. അജയകുമാർ അക്കാദമിക് കമ്മിറ്റി കൺവീനറായും അഭിനവ്, സാജു വെൺകുളം എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!