അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം; ആറ്റിങ്ങൽ നഗരസഭ കർശന നടപടി സ്വീകരിക്കും

Attingal vartha_20260915_125731_0000

ആറ്റിങ്ങൽ: നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങൾ, നടപ്പാതകൾ, പാതയോരങ്ങൾ, കൈവരികൾ, സെന്റർ മീഡിയനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആറ്റിങ്ങൽ നഗരസഭ അറിയിച്ചു.

ബഹു. ഹൈക്കോടതി ഉത്തരവിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലറിന്റെയും അടിസ്ഥാനത്തിലാണ് നഗരസഭ നടപടി സ്വീകരിക്കുന്നത്. നിർദേശം പാലിക്കാത്ത പക്ഷം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും നഗരസഭ നീക്കം ചെയ്യും. കൂടാതെ ഒരു ബോർഡിന് 5,000 രൂപ വീതം പിഴ ചുമത്തുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിനായി നഗരസഭയ്ക്ക് ഉണ്ടാകുന്ന ചെലവ് ബന്ധപ്പെട്ട ഉത്തരവാദികളിൽ നിന്ന് ഈടാക്കും. ഇതിന് പുറമെ പോലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!