ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

accident

ആറ്റിങ്ങൽ:  ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ തോട്ടിൻകര വീട്ടിൽ അനിൽ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാ ദേശീയ പാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലാണ് അപകടം നടന്നത്.   റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!