
വർക്കല: മീലാദ് കാമ്പയിനിനോടനുബന്ധിച്ച് പ്രവാചകന്റെ ജീവിതപാഠം സമൂഹത്തിലെ മുഴുവനാളുകൾക്കും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ കേരളത്തിലുടനീളം നടന്ന് വരുന്ന സ്നേഹ ലോകം 26 ക്യാമ്പ് സംഘടിപ്പിച്ചു.
എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലച്ചിറ ഹസ്റത് ഹബീബ് ഹാജി തങ്ങൾ മഖാമിൽ സോൺ പ്രസിഡന്റ് നൗഫൽ മദനിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് അനീസ് സഖാഫിയുടെ പ്രാർഥനയോടെ ജില്ലാ പ്രവർത്തകസമിതി അംഗം സയ്യിദ് ഹുസൈൻ ബാഫഖി ആലംകോട് ഉദ്ഘാടനം ചെയ്തു.

സമസ്‌ത ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ജൗഹരി അൽ ഫാളിലി പ്രമേയ പ്രഭാഷണം നടത്തി. ഏത് മതത്തിന്റെയും മതനിയമങ്ങൾ പറയേണ്ടത് പണ്ഡിതന്മാരാണെന്നും എത്ര ഉന്നത ശ്രേണിയിലുള്ളവരാണെങ്കിലും അതിൽ കൈകടത്തരുതെന്നും മതനിയമങ്ങളിൽ വിവരമില്ലാത്തവർ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന തെറ്റായ പരാമർശങ്ങൾ രാജ്യത്തിന്റെ മതേതര ഘടനക്കും സൗഹാർദത്തിനും വലിയ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരുനബിയുടെ വസിയ്യത്തുകൾ, ക്ഷമയുടെ പാഠങ്ങൾ;തിരുനബിയുടെ നിലപാടുകൾ,
നബിയനുചരരുടെ ജീവിതം;മതത്തിൻറെ നിലപാട്, അകമറിഞ്ഞു വിളിക്കുന്നു അയ്യുഹന്നബിയ്യു എന്നീ വിഷയങ്ങളിലായി അൻസർ നഈമി അഞ്ചൽ, മുഹമ്മദ് ശരീഫ് സഖാഫി, സയ്യിദ് മുഹമ്മദ് ജൗഹരി,നിഹാൽ ഹാദി അൽമുഹ്‌തദി
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

അഹ്മദ് ബാഖവി,ജാബിർ അസ്ഹരി,അബ്ദുൽ സമദ് നഈമി,സുലൈമാൻ മഹ്ളരി,സുധീർ വർക്കല,സകീർ ഹുസൈൻ സഅദി,റിയാസ് സഅദി,ബാസിത് പാലച്ചിറ,ബഷീർ സാഹിബ്,മുസ്തഫ ജൗഹരി,ഷിബു പള്ളിക്കൽ,ബാദുഷ സാഹിബ്,റാഷിദ് പാലച്ചിറ,സഫീർ മുസ്‌ലിയാർ, ഷാൻ വെള്ളൂർക്കോണം തുടങ്ങിയവർ പ്രസംഗിച്ചു. എസ്.സിയാദ് സ്വാഗതവും,അർഷദ് സഅദി നന്ദിയും പറഞ്ഞു.


