
നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ.അയിലം വിഷ്ണുവിനെയാണ് (30) കിളിമാനൂർ പൊലീസ് പിടികൂടിയത്.
ആറ്റിങ്ങൽ,കിളിമാനൂർ,മംഗലപുരം,കടയ്ക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം,പിടിച്ചുപറി,മോഷണം തുടങ്ങിയ കേസിലെ പ്രതിയെയാണ് കിളിമാനൂർ പൊലീസ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വനപ്രദേശത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ,കടയ്ക്കൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്നു.ഇതിനിടെ കഴിഞ്ഞവർഷം നവംബറിൽ മറ്റൊരാളോടൊപ്പം കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച്,ഈ ബൈക്കിൽ കറങ്ങിനടന്ന് മംഗലാപുരം സ്റ്റേഷൻ പരിധിയിൽ മോഷണം,പിടിച്ചുപറി നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ വൃദ്ധയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.ശേഷം ഒളിവിൽപ്പോയ പ്രതിയെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.


