കിളിമാനൂരിൽ ഓട്ടോ–ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ച് അപകടം; മരണം രണ്ടായി

Attingal vartha_20260927_200743_0000

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (29) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ശ്രീജിത്ത് ഓടിച്ചിരുന്ന ഓട്ടോയിലുണ്ടായിരുന്ന വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ബാബുവിന്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26) ഇന്നലെ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ എതിർദിശയിൽനിന്ന് എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. ഓട്ടോ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.

കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു ബിപിൻ ബാബുവിന്റെ വിവാഹം. ഭാര്യ: സുറുമി. സഹോദരൻ: മിഥുൻ ബാബു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!