കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് നടന്നു

IMG-20260928-WA0005

കോഴിക്കോട്: കല്യാൺ ഹോംസിന്റെ കോഴിക്കോട്ടെ രണ്ടാമത്തെ പ്രോജക്ടും കേരളത്തിലെ 18-ാമത്തെ പ്രോജക്ടുമായ കല്യാൺ ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് ചാലപ്പുറത്ത് നടന്നു.

കല്യാൺ ഹോംസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ നിവിൻ പോളി 62 കുടുംബങ്ങൾക്കുള്ള താക്കോലുകൾ കൈമാറി.

കല്യാൺ ഹോംസ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. വി. ശ്രേയാംസ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കല്യാൺ ലെഗസി 12 നിലകളിലായി 62 രണ്ട്, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളാണ് ഉൾക്കൊള്ളുന്നത്. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് പ്രോജക്ടിൽ ഒരുക്കിയിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഹാൾ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കല്യാൺ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പ്രമോട്ടർമാരുടെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് സംരംഭമാണ് കല്യാൺ ഹോംസ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി കല്യാൺ ഹോംസിന് വിവിധ പ്രോജക്ടുകളുണ്ട്. കേരളത്തിലുടനീളം 13 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള റെസിഡൻഷ്യൽ പ്രോജക്ടുകൾ വരാനിരിക്കുന്നതായി കമ്പനി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 90201 55555 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.kalyanhomes.in സന്ദർശിക്കുകയോ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!