
ആറ്റിങ്ങൽ: നീറ്റ് യു.ജി. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി മെഡിക്കൽ പ്രവേശനം നേടിയ അവനവഞ്ചേരി കിളിത്തട്ടുമുക്ക് കല്ലിംഗൽ വീട്ടിൽ യു. അനഘയെ എൻ.എസ്.എസ് അവനവഞ്ചേരി കരയോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ അജിയുടെയും ഉഷയുടെയും ഏക മകളാണ് അനഘ. മികച്ച വിജയം നേടിയ അനഘയ്ക്ക് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ് പഠനത്തിന് പ്രവേശനം ലഭിച്ചത്.
കരയോഗം ഭാരവാഹികളായ ഭുവനചന്ദ്രൻ നായർ, രാജീവ്, ടി.എൽ. പ്രഭൻ, ടി.ആർ. കോമളകുമാരി, അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


