തനാഫുസ് 26 – ഡി കെ എൽ എം കണിയാപുരം മേഖല മദ്റസ ഫെസ്റ്റ് സമാപിച്ചു

Attingal vartha_20260929_133706_0000

മാടൻവിള: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കണിയാപുരം മേഖല സംഘടിപ്പിച്ച മേഖലാതല ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം ‘തനാഫുസ് 26’ വർണ്ണാഭമായി സമാപിച്ചു.

അറിവ്, കല, സംസ്കാരം: സർവ്വ വസന്തത്തിൻ്റെ ജ്ഞാനോത്സവം എന്ന പ്രമേയത്തിൽ മാടൻവിള ശംസുൽ ഇസ്‌ലാം മദ്റസ ഗ്രൗണ്ടിലും അനുബന്ധ സ്ഥലങ്ങളിലുമായി നടന്ന ഫെസ്റ്റിൽ കണിയാപുരം മേഖലയിലെ 28 മദ്റസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

രാവിലെ 7 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയിൽ ശംസുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് സുഹൈൽ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അൽ ഫാഫിസ് ഉനൈസ് അൽ ബാസിമി കഴക്കൂട്ടം അധ്യക്ഷത വഹിച്ചു. ഡി കെ എൽ എം കണിയാപുരം മേഖല ട്രഷറർ നൗഷാദ് ബാഖവി മൺവിള ഉദ്ഘാടനം നിർവ്വഹിച്ചു. അനീസ് മൗലവി അൽ ബാസിമി ചേരമാൻ തുരുത്ത് ദുആ നിർവ്വഹിച്ചു.

മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 28 മദ്റസകൾ പങ്കെടുത്ത മത്സരത്തിൽ 149 പോയിന്റ് നേടി പൊയ്കയിൽ മുനീറുൽ ഇസ്‌ലാം മദ്റസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ചാമ്പ്യന്മാരായി. 137 പോയിന്റോടെ കഴക്കൂട്ടം ഹയാത്തുൽ ഇസ്‌ലാം മദ്റസ രണ്ടാം സ്ഥാനവും 116 പോയിന്റോടെ മാടൻവിള ശംസുൽ ഇസ്‌ലാം മദ്റസ മൂന്നാം സ്ഥാനവും നേടി.

ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കഴക്കൂട്ടം അബ്ദുൽ ജലീൽ മൗലവി എം എഫ് ബി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വലിയ ഖാസിയും ഡി കെ ജെ യു സംസ്ഥാന ഉപാധ്യക്ഷനുമായ ശൈഖുനാ വി.എം. അബ്ദുള്ള ഉസ്താദ് ചന്തിരൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ഡി കെ എൽ എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ അഫ്രാൻ ഫൗണ്ടേഷൻ പുതുക്കുറിച്ചിയുടെ സഹകരണത്തോടെ വിതരണം ചെയ്തു.

തിരുവനന്തപുരം വലിയ ഖാസി വി.എം. അബ്ദുള്ള ഉസ്താദ് ചന്തിരൂരിനെയും, രണ്ട് പതിറ്റാണ്ടോളം നീണ്ട നിസ്വാർത്ഥ സേവനത്തെ മുൻനിർത്തി ഡി കെ എൽ എം കണിയാപുരം മേഖല ജനറൽ സെക്രട്ടറി അർഷദ് മന്നാനി മുണ്ടൻചിറയെയും ആദരിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡി കെ എൽ എം ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി.പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാഹിദ് മഅ്ദൂമി സ്വാഗതവും സുധീർ മന്നാനി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!