
നാവായിക്കുളം: കുടവൂരിൽ വയോധികനെ സ്വന്തം പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടിയറ ലാൽ ഭവനിൽ ബാലകൃഷ്ണക്കുറുപ്പ് (ഉണ്ണി ഡോക്ടർ) ആണ് മരിച്ചത്.
മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ബാലകൃഷ്ണക്കുറുപ്പ്.
ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന്റെ മകന് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയാണ്. മകന്റെ ആരോഗ്യനിലയെച്ചൊല്ലിയുള്ള വിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്


