
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ വാർഡ് 32-ന്റെയും പ്രമുഖ നേത്രാശുപത്രിയുടെയും സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വിളയിൽ ദേവീക്ഷേത്ര(തുളസി അമ്പലം)ത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 32-ാം വാർഡ് കൗൺസിലർ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ കാഴ്ച പരിശോധന, തിമിര നിർണയം, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമാക്കി. ഡോക്ടർ നിർദേശിക്കുന്നവർക്ക് ആവശ്യമായ അടിയന്തര മരുന്നുകളും സൗജന്യമായി നൽകി.
ഗുണനിലവാരമുള്ള കണ്ണടകൾക്ക് പ്രത്യേക ക്യാമ്പ് ഡിസ്കൗണ്ടും അഡ്വാൻസ് നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.


