ആറ്റിങ്ങലിൽ ലോഡ്ജിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി 

Attingal vartha_20261003_150419_0000

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.അയിലം മൈവള്ളി ഏലായ്ക്ക് സമീപം തെക്കേവിള വീട്ടിൽ അയിലം നാസർ എന്ന് വിളിക്കുന്ന നാസറുദീൻ ( 54) നെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

ആറ്റിങ്ങൽ സബ് ട്രഷറിക്ക് എതിർവശം ഉത്രുട്ടാതി ലോഡ്ജിൽ രണ്ടര വർഷത്തോളമായി താമസിച്ചു വരികയായിരുന്നു നാസർ.  അടുത്തുള്ള മുറികളിലെ താമസക്കാർ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ലോഡ്ജ് ഉടമയെ വിവരം അറിയിക്കുകയും ലോഡ്ജ് ഉടമ ആറ്റിങ്ങൽ പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പ്രാഥമിക വിവരം.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് അയിലം നാസർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!