
വെഞ്ഞാറമൂട്: 2018ലെ പരിസ്ഥിതി ദിനത്തിൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ജീവകല കലാസാംസ്കാരിക മണ്ഡലം പ്രവർത്തകർ നട്ട നാട്ടുമാവ് പൂത്ത് കായ്ച്ചുതുടങ്ങി. വർഷങ്ങളായി സംരക്ഷിച്ചുവരുന്ന നാട്ടുമാവിന് ആദരം നൽകുന്നതിന്റെയും പരിചരിക്കുന്നതിന്റെയും ഭാഗമായി ചടങ്ങ് സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജ്, എ.ടി.ഒ ഗിരീഷ് കുമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് ജീവകല പ്രസിഡന്റ് ആർ. ശ്രീകുമാർ, സെക്രട്ടറി വി.എസ്. ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി. മധു എന്നിവർ അറിയിച്ചു.


