ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു

Attingal vartha_20261008_203808_0000

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മറ്റൊരിടത്ത് നിന്ന് പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയതിന് പിന്നാലെയാണ് സന്ദീപിന് പാമ്പുകടിയേറ്റത്.

തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!