മുടങ്ങിക്കിടക്കുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണം – ഫ്രാക്ക് നിവേദനം നൽകി.

Attingal vartha_20261011_204933_0000

മുടങ്ങിക്കിടക്കുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണം അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ (ഫ്രാക്ക്) വകുപ്പ് മന്ത്രി, എം.എൽ.എ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് നിവേദനം നൽകി.

ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ഒന്നര വർഷമായിട്ടും പൂർത്തിയായിട്ടില്ല. ബസിന് സ്‌റ്റേഷനകത്ത് കയറാൻ കഴിയാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേത്ത് റോഡിൽ നിൽക്കേണ്ട അവസ്ഥക്ക് അടിയന്തിര പരിഹാരം വേണമെന്ന് ഫ്രാക്ക് ആവശ്യപ്പെട്ടു.

ഫ്രാക്ക് പ്രസിഡൻ്റ് പ്രേംചന്ദ്രബാബു.എം.എസ്, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ.എൻ, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, സെക്രട്ടറി ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!