പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കഞ്ചാവുമായി പിടികൂടി

Attingal vartha_20261013_154449_0000

വർക്കല : പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25) ആണ് അറസ്റ്റിലായത്.

വർക്കല അയിരൂർ പോലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് തിരുവനന്തപുരം എസ്‌.എ.ടി. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്

കേസിനുപിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.കല്ലമ്പലം പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ പ്രിയേഷ്. ഇയാളെ ചോദ്യം ചെയ്തിൽനിന്ന് കണ്ടെത്തിയ രണ്ട് ഇരുചക്രവാഹനങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയിൽനിന്ന് മോഷ്‌ടിച്ചതാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.

പ്രതിയിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ തുടർനടപടികൾക്കായി അയിരൂർ പോലീസിന് കൈമാറി. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!