
സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തടഞ്ഞുനിറുത്തി അതിക്രൂരമായി മർദ്ദിച്ച മൂന്നുപ്രതികളെ ആറ്റിങ്ങൽ പോലീസ് പിടികൂടി.
ആലംകോട് മണ്ണൂർഭാഗം സ്വദേശി രഞ്ജിത്ത് (42),മണ്ണൂർഭാഗം സ്വദേശി രാഹുൽ (37),കിളിമാനൂർ സ്വദേശി ആൽബിൻ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഒക്ടോബർ 10ന് രാത്രി 9മണിയോടെ മണ്ണൂർ ഭാഗത്തുവച്ച് വഞ്ചിയൂർ പുല്ലുതോട്ടം സ്വദേശി മിഥുനെയാണ് (27) ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കൂട്ടുകാരന്റെ ഭാര്യയെ മുല്ലശ്ശേരിയിലുള്ള വീട്ടിൽ കൊണ്ടാക്കുന്നതിനായി മിഥുൻ കാറിൽ പോകുമ്പോൾ പ്രതികൾ ഉൾപ്പെടെയുള്ള സംഘം സദാചാര പോലീസ് ചമയുകയുകയും അസഭ്യം പറയുകയും ചെയ്തു. ചോദ്യം ചെയ്ത മിഥുന്റെ തലയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. അടിപിടിയിൽ മിഥുന്റെ സ്വർണമാലയും 20,000 രൂപയും നഷ്ടപ്പെട്ടു. പരാതിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിഎന്ന് പോലീസ് അറിയിച്ചു
ആറ്റിങ്ങൽ എസ്.എച്ച്.ഒ ശ്രീജേഷ് വി.കെ,സബ് ഇൻസ്പെക്ടർ സുദർശനൻ കെ.എസ്,എ.എസ്.ഐ ജ്യോതിഷ് കുമാർ വി.വി, പൊലീസുകാരായ നിതിൻ ഉണ്ണിക്കൃഷ്ണൻ,അനന്ദു, അഭിജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


