ഡോക്ട്രേറ്റ് നേടിയ സേതുലക്ഷ്മിക്ക് വി.ആർ.എ.യുടെ അനുമോദനം

Attingal vartha_20261013_200915_0000

കിളിമാനൂർ : പാപ്പനംകോട് സി.എസ്.ഐ.ആർ. നിസ്‌റ്റിൽ നിന്നും കെമിക്കൽ സയൻസിൽ പി.എച്ച്.ഡി.നേടിയ കിളിമാനൂർ വാലഞ്ചേരി അവിട്ടത്തിൽ സ്വാതിലക്ഷ്മി.വി.എസ്.നെ വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി, ജന. സെക്രട്ടറി ഷീജാരാജ്, ട്രഷറർ ഹരികൃഷ്ണൻ.എൻ, വൈസ് പ്രസിഡൻ്റ് പ്രഫ.എം.എം.ഇല്യാസ്, ആർ.അനിൽകുമാർ, അനിത, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. ശെൽവകുമാറിൻ്റെയും വത്സലകുമാരിയുടെയും മകളാണ് . ഭർത്താവ് ആദർശ് രാജ്.പി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!