അയിലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

Attingal vartha_20261013_224746_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അയിലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് മതിര ഷീബ ഭവനിൽ നിന്നും മുദാക്കൽ അയിലം ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചു വന്ന അയിലം ഗവ ഹൈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി പാർവതി ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഹൂക്കിൽ തൂങ്ങി നിൽക്കുന്നത് കണ്ട മാതാവ് ഷിനി ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അടുത്ത് നടന്ന പരീക്ഷയിൽ മാർക്ക് കുറവായത് കൊണ്ട് വൈകുന്നേരം നാടകം കാണാൻ പോകണമെന്ന് ഗൗരി പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല, വീട്ടിൽ ഇരുന്ന് പഠിക്കാൻ പറഞ്ഞു . ഇതിനു ശേഷമാണു സംഭവം എന്നാണ് റിപ്പോർട്ട്‌.

പിതാവ് ഷൈജു വിദേശത്താണ്. ഏക മകളാണ് ഗൗരി പാർവതി

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!