മലയാള വേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: പിരപ്പൻകോട് അശോകനും രമ്യ എസ്. കുറുപ്പിനും അംഗീകാരം

Attingal vartha_20261030_224929_0000

വെഞ്ഞാറമൂട്: നാവായിക്കുളം മലയാള വേദിയുടെ ഈ വർഷത്തെ വെഞ്ഞാറമൂട് രംഗപ്രഭാത് കൊച്ചുനാരായണപിള്ള സ്മാരക പുരസ്കാരത്തിനും മുത്താന സംബശിവൻ കവിതാ പുരസ്‌കാരത്തിനും അർഹരായവരെ പ്രഖ്യാപിച്ചു.

പ്രശസ്ത സാഹിത്യകാരൻ പിരപ്പൻകോട് അശോകൻ രംഗപ്രഭാത് കൊച്ചുനാരായണപിള്ള സ്മാരക പുരസ്കാരത്തിനും, പ്രശസ്ത കവയിത്രി രമ്യ എസ്. കുറുപ്പ് മുത്താന സംബശിവൻ കവിതാ പുരസ്‌കാരത്തിനും അർഹരായി.

ഡോ. അശോക് ശങ്കർ, ബാബു പാക്കനാർ, മടവൂർ സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡിസംബർ അഞ്ചാം തീയതി മലയാള വേദിയുടെ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കവിയും ഗാനരചയിതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ. കെ. ജയകുമാർ ഐ എ എസ് ചടങ്ങിൽ പുരസ്കാര സമർപ്പണം നിർവ്വഹിക്കുമെന്ന് പുരസ്കാര കമ്മറ്റി ചെയർമാൻ ഓരനെല്ലൂർ ബാബു അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!