
ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. നവംബർ 9 മുതൽ 13 വരെ ഡയറ്റ്, ഗവ. ടൗൺ യു.പി.എസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലായാണ് കലോത്സവം നടക്കുന്നത്.
ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വരച്ച നാൽപ്പതോളം ലോഗോകളിൽ നിന്നാണ് കലോത്സവത്തിനുള്ള ഔദ്യോഗിക ലോഗോ തിരഞ്ഞെടുത്തത്. ചിറയിൻകീഴ് ശാരദാവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഥീനയാണ് ലോഗോ തയ്യാറാക്കിയത്.
ലോഗോ പ്രകാശന ചടങ്ങിൽ ഡയറ്റ് പി.ടി.എ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ, ആറ്റിങ്ങൽ എ.ഇ.ഒ ലത ജി.എസ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. സുരേഷ്, ബിനു, അധ്യാപക സംഘടനാ നേതാക്കളായ ദിനേഷ് കുമാർ കെ., എൻ. സാബു, സഞ്ജീവ് ഗിരിലാൽ, ഹൻസീർ, അക്ബർഷാ, അരുൺ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, ഫോറം സെക്രട്ടറി അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.


