
കിളിമാനൂർ: പാപ്പാലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന റാന്നി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


