മിഴികൾ പദ്ധതിയുടെ ഭാഗമായി മുത്തശ്ശിക്കൂട്ടവും സ്നേഹസംഗമവും സംഘടിപ്പിച്ചു

Attingal vartha_20261109_102639_0000

മംഗലപുരം: ഗ്രാമപഞ്ചായത്ത് ആരംഭിച്ച വയോജനസൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘മിഴികൾ’ പദ്ധതിയുമായി ചേർന്ന് മുത്തശ്ശിക്കൂട്ടവും സ്നേഹസംഗമവും സംഘടിപ്പിച്ചു.

ശാസ്തവട്ടം സഹൃദയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശാസ്തവട്ടം ആലുവിളയിൽ ഗോമതി മുത്തശ്ശിയുടെ വീട്ടുമുറ്റത്താണ് പരിപാടി സംഘടിപ്പിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് കെ. ചന്ദ്രസേനന്റെ അധ്യക്ഷതയിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീചന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ‘തണൽവിളി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വയോജന ജാഗ്രത സമിതി വൈസ് പ്രസിഡന്റ് മംഗലപുരം ഷാഫിയും, ‘സഹൃദയ അമൃതസഞ്ജീവനി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്യാംകുമാറും നിർവഹിച്ചു. ‘സഹൃദയ സുരക്ഷാ സ്ക്വാഡ്’ ഉദ്ഘാടനം മംഗലപുരം എസ്.എച്ച്.ഒ. സാജു.വി. നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലളിത ബിക, ആർ.എ.സി.ടി. ജില്ലാ പ്രസിഡന്റ് കെ.ജി. ബാബു വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഷിബു എം., രാജു ആനന്ദൻ, വി.എസ്. സുരേഷ് കുമാർ, ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!