
കിളിമാനൂർ : കൊച്ചിയിൽ വച്ചു നടന്ന ഇംപ്രസാരിയോ മിസ് കേരള 2026 മത്സരത്തിൽ ഫൈനലിസ്റ്റായ വാലഞ്ചേരി വി.ആർ.എ. 93 ചിത്രശിലയിൽ ചിന്മയ കൃഷ്ണന് വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ അനുമോദനം നൽകി.
മത്സരത്തിൽ പങ്കെടുത്ത ആയിരത്തിൽപ്പരം മത്സരാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെയാണ് ചിന്മയ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുളത്തൂപ്പുഴ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ഹരികൃഷ്ണൻ്റെയും നഗരൂർ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക അൽക്കാ സോണിയുടെയും മകളും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പി.ജി. വിദ്യാർത്ഥിയുമാണ്. സഹോദരൻ ചേതൻ കൃഷ്ണ കിളിമാനൂർ എം.ജി.എം.സ്കൂൾ വിദ്യാർത്ഥി. അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി ഷീജാരാജ്, വൈസ് പ്രസിഡൻ്റ് പ്രഫ.എം.എം.ഇല്യാസ്, ഭാരവാഹികളായ വിപിൻ.എസ്, ബി.പി. ശെൽവകുമാർ, അനില കുമാരി.എൽ, പ്രഭ, ജ്യോതി, ധന്യ, അനിത, സജിത തുടങ്ങിയവർ പങ്കെടുത്തു.


