ആറ്റിങ്ങലിൽ നവംബർ 13-ന് ‘ബാങ്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കുന്നു

Attingal vartha_20261111_085210_0000

ആറ്റിങ്ങൽ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും, ജില്ലാ വ്യവസായ കേന്ദ്രം തിരുവനന്തപുരവും, ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകർക്കായി ‘ബാങ്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കുന്നു.

2026 നവംബർ 13 വെള്ളിയാഴ്ച രാവിലെ 9.30 ന് വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം നിർവഹിക്കും. ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസർ വിനോദ് കുമാർ. ബി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ്. ആർ മുഖ്യ പ്രഭാഷണം നടത്തും.

സംരംഭകർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക, വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ചും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും അറിവ് നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ചടങ്ങിൽ വായ്പാ അനുമതിപത്ര വിതരണം, പ്രൊജക്ട് പ്രൊഫൈൽ സ്വീകരിക്കൽ എന്നിവയ്ക്കൊപ്പം ബാങ്കിങ്ങുമായി ബന്ധപ്പെട്ട് സംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സി.എഫ്.എൽ. കോർഡിനേറ്റർ അതിഥി മോഹൻദാസ്, എഫ്.എൽ.സി. കോർഡിനേറ്റർ സൂര്യ സൂരജ് എന്നിവർ ക്ലാസുകൾ നയിക്കും. തുടർന്ന് സംരംഭകർക്ക് ബാങ്ക് അധികൃതരുമായി നേരിട്ട് സംവദിക്കുവാനും അവസരമുണ്ടായിരിക്കും.

നഗരസഭ കൗൺസിലർമാരായ ബിനു. ജി.എസ്, പി.എസ്. കിരൺ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗിരീഷ്. ഐ, വ്യവസായ വികസന ഓഫീസർമാരായ പ്രവീണ. ബി, സ്റ്റാൻലി. ജി.എസ്, സച്ചു. എൻ. കുറുപ്പ് എന്നിവർ ആശംസകൾ അറിയിക്കും. ദേവി സംഗീത. ജി.എസ് സ്വാഗതവും ജുംലത്. എ നന്ദിയും പറയും.

എം.എസ്.എം.ഇ സംരംഭകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുക, പുതിയ ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്തുക, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം നൽകുക എന്നിവയാണ് ബാങ്കേഴ്സ് മീറ്റിന്റെ ലക്ഷ്യം. നിലവിലുള്ള സംരംഭകർക്കും പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!