ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

accident

ആറ്റിങ്ങൽ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിനടിയിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് സ്വദേശിയായ മംഗളചുദ്രി (34)ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന മംഗളചുദ്രിയെ കണ്ട് പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ ബസ്സിനടിയിൽപ്പെടുകയായിരുന്നു.

ബസ്സിനടിയിൽ കുടുങ്ങിയ ഇയാളെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിൽ ഇയാളുടെ ഒരു കാൽ പൂർണമായും ബസ്സിനടിയിൽപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!