സ്നേഹസംഗമമൊരുക്കി കിളിമാനൂർ ഗവ. എൽ.പി. സ്കൂൾ; ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ശിശുദിനാഘോഷം

Attingal vartha_20261115_225741_0000

കിളിമാനൂർ: സ്നേഹവും കരുതലും പങ്കുവെച്ച് കിളിമാനൂർ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ ശിശുദിനം വ്യത്യസ്തമായി ആഘോഷിച്ചു. സ്കൂളിലെ ശിശുദിന പരിപാടികളുടെ ഭാഗമായി മുളയ്ക്കലത്തുകാവ് ബഡ്സ് സ്കൂൾ സന്ദർശിച്ച കുട്ടികൾ അവിടെയുള്ള കുട്ടികൾക്കൊപ്പം സന്തോഷം പങ്കിട്ടു.

ശിശുദിന ഗാനാലാപനം, പ്രസംഗം, പ്രശ്നോത്തരി, നെഹ്റു വേഷവിധാനം, റാലി തുടങ്ങിയ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷം അവിസ്മരണീയമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം സ്നേഹവും സൗഹൃദവും പങ്കുവെച്ച കുരുന്നുകളുടെ പ്രവർത്തനം ശ്രദ്ധേയമായി.

ചടങ്ങിൽ പ്രധാനാധ്യാപകൻ ജോയിസൺ എബ്രഹാം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗിരിജ, സീനിയർ അസിസ്റ്റന്റ് നിസ്സ എസ്., പി.ടി.എ. പ്രതിനിധി വീണ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും പരസ്പര കരുതലിന്റെയും സന്ദേശം പകർന്ന ശിശുദിനാഘോഷം നാടിന്റെ അഭിനന്ദനം നേടി.

ചിത്രം: കിളിമാനൂർ ഗവ. എൽ.പി. സ്കൂളിലെയും ബഡ്സ് സ്കൂളിലെയും കുട്ടികൾ ശിശുദിനാഘോഷത്തിൽ പങ്കുചേർന്നപ്പോൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!