നെൽക്കൃഷി ഏറ്റെടുത്ത് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. എസ്.പി.സി. ടീം

Attingal vartha_20261120_150312_0000

ആറ്റിങ്ങൽ: കൃഷിയുടെ പ്രാധാന്യവും കാർഷിക സംസ്കാരത്തിന്റെ മഹത്വവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനായി നെൽക്കൃഷി ഏറ്റെടുത്ത് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ്.

എസ്.പി.സിയുടെ സ്കൂൾതല തനത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പിരപ്പമൺകാട് പാടശേഖര സമിതിയുടെ 24 സെന്റ് വയലാണ് സ്കൂളിലെ എസ്.പി.സി. യൂണിറ്റ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവത്തിന് തുടക്കമായി.

ജൂനിയർ കേഡറ്റുകൾക്കൊപ്പം സി.പി.ഒ. ദിവ്യ എം.എസ്., എ.സി.പി.ഒ. ഷാജി എ., ഓഫീസ് സ്റ്റാഫ് വിജികുമാർ വി., രക്ഷാകർതൃ പ്രതിനിധി സുരേഷ്‌കുമാർ മൂഴിയിൽ എന്നിവരും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

പാടശേഖര സമിതി പ്രസിഡന്റ് സാബു, സെക്രട്ടറി അൻഫാർ, സമിതി അംഗം ലിഷു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ കേഡറ്റുകളെ സ്വീകരിച്ചു. തുടർന്ന് സമിതി പ്രസിഡന്റ് സാബു പാടശേഖര സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രദേശത്തെ കൃഷിയുടെ ചരിത്രത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചുനൽകി. ഞാറുനടീൽ നടത്തുന്ന കർഷകർ, നിലം ഉഴുത് തയ്യാറാക്കിയവർ, വരമ്പുകൾ ഒരുക്കിയവർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

കാർഷിക മേഖലയെ അടുത്തറിയാനും കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേരിട്ട് പങ്കാളികളാകാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!