നിങ്ങളുടെ ഉത്പന്നങ്ങൾ ഇനി ലോക വിപണിയിലേക്ക് : ആറ്റിങ്ങലിൽ എക്സ്പോർട്ട് വർക്ക്‌ഷോപ്പ് നവംബർ 27ന്

Attingal vartha_20261125_181330_0000

ആറ്റിങ്ങൽ: ചെറുകിട, ഇടത്തരം സംരംഭകർക്ക് ആഗോള വിപണിയിൽ അവസരങ്ങൾ തുറന്നുനൽകുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പോർട്ട് വർക്ക്‌ഷോപ്പ് നവംബർ 27ന് ആറ്റിങ്ങലിൽ നടക്കും.
വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വീരളത്തെ ദ്വാരക ഓഡിറ്റോറിയത്തിലാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്.

കയറ്റുമതി രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ കയറ്റുമതി നടത്തുന്ന സംരംഭകർക്കും പ്രയോജനപ്പെടുന്ന വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

എക്സ്പോർട്ട്–ഇംപോർട്ട് നടപടിക്രമങ്ങളും നിയമവശങ്ങളും, കയറ്റുമതിക്കാർക്കുള്ള സർക്കാർ പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളും, തപാൽ വകുപ്പ് മുഖേന ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള മാർഗങ്ങളും വർക്ക്‌ഷോപ്പിൽ പരിചയപ്പെടുത്തും. കൂടാതെ കയറ്റുമതി ഇടപാടുകൾക്കുള്ള ബാങ്കിംഗ് സേവനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങൾ, കയറ്റുമതി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ ഉണ്ടായിരിക്കും.

നിർമ്മാണ മേഖലയിലെ സംരംഭകർ, എം.എസ്.എം.ഇ യൂണിറ്റുകൾ, പുതിയ സംരംഭകർ, കയറ്റുമതി മേഖലയിലേക്ക് കടക്കാൻ താൽപ്പര്യമുള്ളവർ തുടങ്ങിയവർക്ക് പങ്കെടുക്കാം. വിദഗ്ധരുമായി സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ടാകും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം⁠.

https://docs.google.com/forms/d/e/1FAIpQLSeyda_505cqjcUXBlNB16_FguygJ-5kFphp6zR3WvLtT3ZihA/viewform?usp=publish-editor

കൂടുതൽ വിവരങ്ങൾക്ക് : സുജിത്ത് 7907668378 .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!