കലാലയങ്ങളിൽ മൂല്യബോധവും മാനവിക വിചാരങ്ങളും അന്യമാകുന്നു: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

Attingal vartha_20261125_182517_0000

ആറ്റിങ്ങൽ:പുതിയ കാലത്ത് വിദ്യാഭ്യാസ വീക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും അക്കാദമിക നേട്ടങ്ങൾ നൂറു ശതമാനത്തിലേക്ക് എത്തുകയും ചെയ്യുമ്പോഴും, കലാലയ പരിസരങ്ങളിൽ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും അന്യമായിക്കൊണ്ടിരിക്കുകയാണെന്ന്

എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷനും മഖ്ദൂമിയ്യ ഡയറക്ടറുമായ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെൻ്റനറി ആഘോഷങ്ങളുടെ ഭാഗമായി
ആറ്റിങ്ങൽ മഖ്ദൂമിയ്യ സ്റ്റുഡന്റസ് ഓർഗനൈസേഷൻ (MSO) മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ലൈഫ് ഫെസ്റ്റിവൽ ‘തുറാസ്, ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,

തൊഴിൽ കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതികൾ കലാലയങ്ങളിൽ നിന്ന് കുറെ തൊഴിലാളികളെ സൃഷ്ടിക്കുന്നു എന്നതിനപ്പുറം, രാജ്യത്തോടും സമൂഹത്തോടും മാനുഷിക മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ എത്രത്തോളം വിജയിക്കുന്നുണ്ടെന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്.

വിദ്യാർത്ഥികളിൽ ധാർമ്മികതയും മൂല്യബോധവും വളർത്തിയെടുക്കുന്നതിനുള്ള അന്തരീക്ഷവും, മാനവിക വിചാരങ്ങൾ ഉണർത്തുന്ന ക്യാമ്പസ് ചർച്ചകളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ, സാങ്കേതിക വിദ്യാഭ്യാസവും പൊതു കലാലയങ്ങളിലെ വ്യത്യസ്ത ബിരുദ കോഴ്സുകളും മൂല്യങ്ങൾ ചോരാതെ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന ലൈഫ് ഫെസ്റ്റിവലിൽ
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ഇസ്‌ലാമിക ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുക, കലാ-സാഹിത്യ മത്സരങ്ങളും സാംസ്കാരിക സംവാദങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

സയ്യിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.അബ്ദുൽ വാസിഹ് ബാഖവി കുറ്റിപ്പുറം,ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി,സി. എം. അബൂബക്കർ സഖാഫി പന്നൂർ,സി. എം. സ്വാബിർ സഖാഫി നാദാപുരം,എച്ച്. എഫ്. ഷമീർ ജൗഹരി അൽ അസ്ഹരി,അൽ വാരിസ് അബ്ദുൽ ഹാദി നൂറാനി ഓമശ്ശേരി,അൻസർ ജൗഹരി അൽ അദനി
എന്നീവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!