ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു പൊട്ടിച്ചു: കല്ലമ്പലത്ത് ഒരാൾ അറസ്റ്റിൽ

eiIFNLC53998

കല്ലമ്പലം: നാവായിക്കുളത്തിന് സമീപം 28ആം മൈലിൽ വെച്ച് കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന്റെ മുൻ വശത്തെ ചില്ല് കരിങ്കല്ലുകൊണ്ട് എറിഞ്ഞുതകർത്തയാൾ അറസ്റ്റിലായി. മുട്ടത്തറ വില്ലേജിൽ മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം പണയിൽ പുത്തൻവീട്ടിൽ രാജന്റെ മകൻ ചന്തു (32) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഇയാൾ 28ആം മൈലിനു സമീപം യാതൊരു പ്രകോപനവും കൂടാതെ കരിങ്കല്ലുകൊണ്ട് ബസ്സിന്റെ മുൻ വശത്തെ ചില്ലു എറിഞ്ഞു തകർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏറുകൊണ്ട് ബസിന്റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നു. തുടർന്ന് നൈറ്റ് പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ. ചന്ദ്രൻ, സബ്ഇൻസ്പെക്ടർ വിനോദ് കുമാർ വി.സി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!