ഗതാഗത സ്വപ്‌നങ്ങൾക്ക് പ്രതീക്ഷ നൽകി വെട്ടിക്കൽ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു

eiI88KY14764

മുദാക്കൽ :മുദാക്കൽ പഞ്ചായത്തിലെ ഗതാഗത സ്വപ്‌നങ്ങൾക്ക് പ്രതീക്ഷകൾ നൽകി വെട്ടിക്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമ്മാണം പൂർത്തിയായാലുടൻ റോഡിന്റെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. മാമം തോടിനുകുറുകേ വെട്ടിക്കലിൽ ഉണ്ടായിരുന്ന നടപ്പാലം പൊളിച്ചുനീക്കി ഗതാഗതയോഗ്യമായ പാലമാണ് നിർമ്മിക്കുന്നത്. ഡെപ്യൂട്ടിസ്പീക്കർ വി.ശശിയുടെ ഇടപെടലുകളെത്തുടർന്ന് നബാർഡ് അനുവദിച്ച തുക ഉപയോഗിച്ചാണ് പാലവും റോഡും നിർമ്മിക്കുന്നത്. ദേശീയപാതയെയും ചെമ്പകമംഗലം വാളക്കാട് റോഡിൽ മങ്കാട്ടുമൂലയെയും തമ്മിൽ പാലം ബന്ധിപ്പിക്കുന്നുണ്ട്. ഇടയ്‌ക്കോട് ഏലായിൽ നിന്ന് ദേശീയപാതയിൽ പതിനെട്ടാം മൈലിലേയ്‌ക്കെത്തുന്നതിന് രാജഭരണകാലത്ത് നിർമ്മിച്ച നടപ്പാലമാണ് പൊളിച്ചു നീക്കി പുതിയ പാലം നി‌ർമ്മിക്കാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പ് നാട്ടുകാർ മുൻകൈയെടുത്ത് ഇവിടെ പാടശേഖരത്തിന് നടുവിലൂടെ ഈ പാലത്തിലേയ്ക്ക് ഇരുവശത്തു നിന്നും റോഡ് നിർമ്മിച്ചിരുന്നു.എന്നാൽ നടപ്പാലം മാ​റ്റി പുതിയത് നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി അംഗീകരിക്കാതെ കിടന്നു. തുടർന്ന് പാലം വേണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്കും ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ നിവേദനം നൽകി. തുടർന്നാണ് പാലം നിർമ്മിക്കാൻ തുക വകയിരുത്തിയത്.പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!