കിളിമാനൂർ : കിളിമാനൂർ ഗവ എച്ച്.എസ്.എസ്സിന് 3 കോടിയിൽ പുതിയ ബ്ലോക്ക് നിർമിക്കാൻ അനുമതി ലഭിച്ചെന്ന് അഡ്വ ബി സത്യൻ എംഎൽഎ. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകളിലും ഉന്നത വിജയം നേടുന്ന ഈ സ്കൂൾ നാടിന് അഭിമാനമാണ്. പുതിയ ബ്ലോക്ക് വരുന്നതോടെ സ്കൂളിന്റെ മുഖച്ഛായ മാറും. ഹൈസ്ക്കൂളിൽ 1980ഉം ഹയർ സെക്കൻഡറിയിൽ 720ഉം ഉൾപ്പെടെ 2600 വിദ്യാത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ ബ്ലോക്ക് നിർമിക്കാൻ അനുമതി ലഭിച്ച സർക്കാർ ഉത്തരവ് എംഎൽഎ അഡ്വ ബി സത്യൻ സ്ക്കൂളിൽ എത്തി എച്ച്.എമ്മിന് കൈമാറി.