ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. കല്ലമ്പലം തലവിളമുക്ക് സ്വദേശികളായ കുടുംബത്തിനാണ് പരിക്കേറ്റത്. തലവിളമുക്ക് കെ.വി.സി ഹൗസിൽ ഹംസയ്ക്കും ഭാര്യക്കും മകൾക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 3 മണിക്കാണ് സംഭവം.
ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഹോമിയോ ആശുപത്രിക്ക് മുന്നിലാണ് അപകടം. ഹംസയുടെ ഭാര്യക്ക് തിരുവനന്തപുരം ജിജി ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ സിഗ്നൽ പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കലാഭവൻ മണി സേവന സമിതി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതാരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു.