കാട്ടാക്കടയിൽ സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജകമണ്ഡല ത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥിനി സൗഹൃദമുറികള്‍ ഒരുങ്ങുന്നു,

eiWR4UW13577

കാട്ടാക്കട:  സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂള്‍, -ഹയര്‍ സെക്കൻഡറി സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി വിദ്യാര്‍ഥിനി സൗഹൃദമുറികള്‍ ഒരുങ്ങുന്നു. കാട്ടാക്കടയിലെ 12 സ്കൂളുകളിലാണ്‌ ഇൗ പെണ്ണിടം ഒരുങ്ങുന്നത്‌. “ഒപ്പം’ പദ്ധതിയുടെ ഭാഗമാ‌യാണ്‌ ഇവിടെ വിദ്യാര്‍ഥിനി സൗഹൃദ മുറികള്‍ സ്ഥാപിച്ചത്‌. ഐ ബി സതീഷ്‌ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും പണം ചെലവഴിച്ചാണ് നിർമാണം.

ക്ലാസ് സമയത്ത് പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയോ മറ്റ് വിഷമതകളോ ഉണ്ടായാല്‍ വനിതാ സൗഹൃദമുറികളില്‍ വിശ്രമിക്കാം. ഇവിടെ കസേര, കിടക്ക, ഫാന്‍, ശുദ്ധജലം, രക്തസമ്മര്‍ദം പരിശോധിക്കുന്നതിനുള്ള സംവിധാനം, വീല്‍ചെയര്‍, ഡ്രസ്സിങ്‌ റൂം, നാപ്കിന്‍ വെന്റിങ്‌ മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 2018-2019 വര്‍ഷത്തെ എംഎല്‍എ ആസ്തി വികസനഫണ്ടില്‍ നിന്നും 35,29,000 രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
കാട്ടാക്കട നിയോജകമണ്ഡലത്തിലെ സ്കൂളുകളില്‍ സ്ഥാപിച്ച  വിദ്യാര്‍ഥിനി  സൗഹൃദമുറികളുടെ മണ്ഡലംതല ഉദ്ഘാടനം മാറനല്ലൂര്‍ ഡിവിഎംഎൻഎൻഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഐ ബി സതീഷ്‌ എംഎല്‍എ നിർവഹിക്കും. കേരള സ്റ്റേറ്റ്  ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!