ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ ,യൂണിറ്റ് നംബർ 6 ന്റെ ആഭിമുഖ്യത്തിൽ ” അവശ്യ സഹായം ആവശ്യക്കാർക്ക് ” എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തനം ആരംഭിച്ചു’. ക്ലസ്റ്റർ തല ദുരിതാശ്വാസ കളക്ഷൻ സെൻററായി പ്രവർത്തിക്കുന്ന ഈ യൂണിറ്റിന്റെ പ്രവർത്തനം 12/08/19 തിങ്കളാഴ്ച 10 മണി മുതൽ 4 മണി വരെ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ ,പ്രോഗ്രാം ഓഫീസർ, പി.ടി.എ പ്രസിഡന്റ്, സഹാധ്യപകർ, വളന്റിയർമാർ, പൂർവ്വ വളൻറിയർമാർ എന്നിവരുടെ സാന്നിധ്യത്താൽ ഊർജസ്വലമായി. വളന്റിയർമാർ സമീപ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി അവശ്യസാധനങ്ങൾ ശേഖരിച്ചു .വരും ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ പ്രസ്തുത കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നതാണ്.
Phone:9446105233