കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കളക്ഷൻ പോയന്റ് ആരംഭിച്ചു. കേരളത്തെ നടുക്കിയ മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും അവർക്ക് വേണ്ട അവശ്യവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിനും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കളക്ഷൻ പോയിന്റുകൾ ആരംഭിക്കണമെന്ന് ഇന്നു ജില്ലാ പഞ്ചായത്തിൽ നടന്ന ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരുടെയും ജില്ലാ പഞ്ചായത്തു അംഗങ്ങളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം കൈകൊണ്ടു. തുടർന്നു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തു കമ്യൂണിറ്റി ഹാളിൽ കളക്ഷൻ പോയിന്റ് ഓഗസ്റ്റ് 12, 13, 14, തീയതികളിൽ നടക്കുന്നു. വ്യക്തികൾ, വ്യാപാരി വ്യവസായികൾ, സന്നന്ദ സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, യുവജനസഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, MG NREGS തൊഴിലാളികൾ, സാമുദായിക സംഘടനകൾ എന്നിവർ താഴെ പറയുന്ന അവശ്യവസ്തുക്കൾ എത്തിച്ച് പ്രളയത്തിൽ കഷ്ടപെടുന്ന സഹോദ രങ്ങളെ സഹായിക്കണമെന്ന് പഞ്ചായത്ത് അറിയിച്ചു.
അവശ്യവസ്തുക്കൾ
ബഡ്ഷീറ്റു, കൈലികൾ, തോർത്ത്, നൈറ്റികൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ, മരുന്നുകൾ, ഡെറ്റാൾ, സോപ്പുകൾ, പേസ്റ്റുകൾ, സാനിറ്ററി നാപ്കിനുകൾ, ഷർട്ടുകൾ, അരി, പയറു വർഗ്ഗങ്ങൾ, വെള്ളം, പഞ്ചസാര, തേയില, പാൽപ്പെടി, ബിസ്ക്കറ്റുകൾ, കേടാവാത്ത മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ എത്തിക്കേണ്ടതാണ്. യാതൊരു കാരണവശാലും പഴയ വസ്ത്രങ്ങൾ, പഴയ ഭക്ഷ്യധാന്യങ്ങൾ എന്നിവ കൊണ്ടുവരാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് അറിയിച്ചു.